ഹരിപ്പാട്: നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ച് ചെറുതന ഗ്രാമപഞ്ചായത്തിലെ പായിപ്പാട് കണ്ണഞ്ചേരി റോഡിൽ കുരിശുംമൂട് ജംഗ്ഷൻ മുതൽ ആയാപറമ്പ് കുറ്റിയിൽ ജംഗ്ഷൻവരെയുള്ള റോഡിന്റെ നിർമ്മാണത്തിന് ധനകാര്യവകുപ്പിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു.ഇതിനുള്ള നിർവ്വഹണത്തിനുള്ള തുടർനടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല പറഞ്ഞു.