
മാന്നാർ: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളും അഴിമതിയും, ധൂർത്തും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാൻ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം മാന്നാർ ടൗൺ വാർഡിൽ കോൺഗ്രസ് ഭവന സന്ദർശനം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് പ്രസിഡന്റ് പി.എ.എ.ഫൈസി അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ഷാജഹാൻ, ടി.എസ്. ഷഫീക്ക്, പി.ബി. സലാം, കൃഷ്ണകുമാർ, തങ്കമ്മ ജി.നായർ തുടങ്ങിയവർ പങ്കെടുത്തു.