
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജെ ബ്ലോക്കിൽ സ്ഥാപിച്ചിരുന്ന എസ്.ബി.ഐയുടെ എ. ടി .എം കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഒന്നര വർഷമായി പ്രവർത്തന രഹിതം ആയി കിടക്കുകയായിരുന്നു. ഇതു മൂലം രോഗികളും, കൂട്ടിരിപ്പുകാരും ആശുപത്രി കോമ്പൗണ്ടിന് പുറത്തു പോയി ക്യാഷ് എടുക്കേണ്ട ഗതികേടിലായിരുന്നു. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് വീണ്ടും എ.ടി.എം പുനസ്ഥാപിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.