
ആലപ്പുഴ: ദേശീയ അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ അദ്ധ്യാപക പുരസ്‌കാരം 2025 പുന്നപ്ര ഗവ.ജെ.ബി. സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക കെ.മല്ലികയ്ക്ക് മുൻ മന്ത്രി ജി.സുധാകരൻ സമ്മാനിച്ചു. ജെ.സി.ഐ പുന്നപ്രയുടെ പ്രസിഡന്റ് ടി.എൻ.തുളസിദാസ് അദ്ധ്യക്ഷനായി. സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് സിദ്ധാർഥ് ഭട്ട്നഗർ മുഖ്യ അഥിതി യായിരുന്നു. ജെ.സി.ഐ സോൺ പ്രസിഡന്റ് എസ്വിൻ അഗസ്റ്റിൻ, സെക്രട്ടറി രഞ്ജു ക്രിസ്റ്റസ്, സോൺ ഭാരവാഹികളായ ശ്യാം മോഹൻ, നസീർ സലാം, അഡ്വ. പ്രദീപ് കൂട്ടാല, പി. അശോകൻ, മാത്യു തോമസ്, ഡോ. ഒ.ജെ. സ്‌കറിയ, റിസാൻ എ.നസീർ തുടങ്ങിയവർ സംസാരിച്ചു.