​ആലപ്പുഴ; തദ്ദേശതിരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ ആകെ 17,78,530 വോട്ടർമാർ. ഇതിൽ 83185പേർ പുതുവോട്ടർമാരാണ്. ​തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. കരടുപട്ടിക പുറത്തിറക്കിയപ്പോൾ ജില്ലയിൽ 16,95,345 വോട്ടർമാരായിരുന്നു. പുരുഷന്മാരിൽ 37,550, സ്ത്രീകളിൽ 45,635 വീതമാണ്‌ വർദ്ധനവുണ്ടായത്. ട്രാൻസ്‍വിഭാഗക്കാരുടെ എണ്ണത്തിൽ മാറ്റമില്ല. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രസിദ്ധപ്പെടുത്തിയ അന്തിമപട്ടികയിൽ ജില്ലയിൽ 16,94,016 പേരാണുണ്ടായിരുന്നത്. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്തിലാണ്‌ കൂടുതൽ പുതുവോട്ടർമാർ. 3875 പേർ. കുറവ്‌ വ‍ീയപുരത്തും. 603 പേർ. നഗരസഭകളിൽ ആലപ്പുഴയിലാണ്‌ കൂടുതൽ (16,428), കുറവ്‌ ചെങ്ങന്നൂരും (1175).
വോട്ടർപട്ടിക തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും (sec.kerala.gov.in) ലഭിക്കും.

കൂടുതൽ സ്ത്രീ വോട്ടർമാർ

 പുരുഷന്മാർ: 8,29,942

 സ്ത്രീകൾ: 9,48,577

 ട്രാൻസ്‍വിഭാഗക്കാർ: 11

 പ്രവാസികൾ: 49

 തെറ്റ്‌ തിരുത്തിയവർ 693

 ഒഴിവാക്കിയവർ: 69,850

പുതിയ വോട്ടർമാർ

 പുരുഷന്മാർ: 70,409

 സ്ത്രീകൾ: 82,625

നഗരസഭാതലത്തിൽ വോട്ടർമാർ

 ആലപ്പുഴ: 132669

 ചേർത്തല: 36665

 ഹരിപ്പാട്: 26539

 കായംകുളം: 58674

 മാവേലിക്കര: 23788

 ചെങ്ങന്നൂർ: 20865