ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ 171-ാംമത് ജയന്തി ആഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. യൂണിയനിലെ ശ്രീനാരായണ ഭവനങ്ങൾ, ശാഖായോഗങ്ങൾ, ഗുരുമന്ദിരങ്ങൾ, പ്രധാന വീഥികളെല്ലാം പീതപതാകകൾ കൊണ്ട് അലങ്കരിച്ചു. ശാഖാതലത്തിലാണ് ഇത്തവണ ജയന്തി ആഘോഷം. പതാകദിനം, വിളംബരജാഥകൾ, വാഹനറാലികൾ എന്നിവ വലിയ വിജയമായിരുന്നു. ചതയദിനമായ 7ന് രാവിലെ ശാഖാ ആസ്ഥാനങ്ങളിൽ ഗുരുദേവപ്രാർത്ഥനയും ഗുരുമന്ദിരങ്ങളിൽ വിശേഷാൽ പൂജകളും നടക്കും. ഉച്ചയ്ക്ക് ശേഷം ശാഖാതലത്തിൽ ഘോഷയാത്രകൾ, സമ്മേളനങ്ങൾ, ഗുരുപ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.