
വള്ളികുന്നം: ഓട്ടോ മതിലിൽ ഇടിച്ചതിനെത്തുടർന്ന് ഡ്രൈവർ മരിച്ചു. തഴവ മണപ്പള്ളി കൊപ്പാറയിൽ പുത്തൻവീട്ടിൽ രാജൻ(70)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ നാലുവിള മുക്ക് - കാഞ്ഞിപ്പുഴ ചീത്തഴ റോഡിലായിരുന്നു അപകടം. നാലുവിള ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ രാജൻ ഓട്ടം പോയി മടങ്ങവേയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. റോഡരികിലെ മതിലിൽ ഓട്ടോ ഇടിച്ചുകിടക്കുന്നത് കണ്ട നാട്ടുകാർ പരിക്കേറ്റ രാജനെ ആദ്യം മണപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കരുനാഗപ്പള്ളിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് മണപ്പള്ളി മുസ്ളീം ജമാ അത്ത് കബർ സ്ഥാനിൽ. .ഭാര്യ : സഖീന. മക്കൾ: ബിനൂജ, മുംതാസ്, ഷീന,മുജീബ് റഹ്മാൻ. മരുമക്കൾ: ഷിഹാബുദ്ദീൻ, ബാബു,അബ്ദുൾഷാൻ, സുനിത. വള്ളികുന്നം പൊലീസ് കേസെടുത്തു.