ആലപ്പുഴ: എൻ.സി.സി ക്യാമ്പുകളിൽ ശുചിത്വ പാലനം കർശനമായി പാലിക്കണമെന്ന് ഗ്രൂപ്പ് കമാൻഡർ ജി.സുരേഷ് നിർദ്ദേശം നൽകി. മാന്നാർ നായർ സമാജം സ്കൂളിലെ ക്യാമ്പിന്റെ ഭാഗമായി തെന്മല സന്ദർശിച്ചപ്പോൾ വഴിയരികിൽ മാലിന്യം ഉപേക്ഷിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം. മാലിന്യം രാത്രിയിൽ തന്നെ നീക്കം ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ കേഡറ്റിന്റെ ഭാഗത്തുനിന്ന് ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടതായി കമാൻഡർ അറിയിച്ചു.