s

ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഉമ്മൻചാണ്ടി സ്മാരക കൈത്താങ്ങ് പെൻഷൻ പദ്ധതിയുടെ സെപ്തംബർ മാസ പെൻഷന്റെയും ഓണക്കിറ്റിന്റെയും വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോസഫ്, ബാബു ജോർജ് ,റീഗോ രാജു, ടി.വി.രാജൻ, സിറിയക് ജേക്കബ് , എസ് .ഗോപകുമാർ, നസീം ചെമ്പകപ്പള്ളി, കെ.എൻ.ഷെറീഫ് , അമ്പിളി അരവിന്ദ് ,കൊച്ചുത്രേസ്യാമ്മ ജോസഫ്, ബിജി ശങ്കർ, ഷാജി ജോസഫ്, ടോമി ജോസഫ തുടങ്ങിയവർ പങ്കെടുത്തു.