s

മുഹമ്മ : മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ ജുമുഅ മസ്ജിദ് നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീലാദുന്നബി 2025
നബിദിന സമ്മേളനം നടത്തി. പടിഞ്ഞാറെ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് ഖത്വീബ് യഅ്ഖൂബ് നിസാമി കൊല്ലം ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡന്റ് എം.ജെ കാസിം അധ്യക്ഷനായി. സി.എം. മുഹമ്മദ് മുസ്ലിഹ് ബാഖവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണവും ചങ്ങംപോട് മസ്ജിദ് ചീഫ് ഇമാം ആമുഖ പ്രഭാഷണവും നടത്തിചു. മദ്രസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളുടെ സമ്മാന വിതരണവും അനുമോദനവും ജൗഹർ കോയ തങ്ങൾ ചിയാംവെളി നിർവഹിച്ചു.

മദ്രസ പ്രധാന അധ്യാപകൻ കെ.കെ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി..