ആലപ്പുഴ : ചെറുപുഷ്പം റോഡ് യൂസേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും7 ന് രാവിലെ 11ന് മനയത്ത് കോമ്പൗണ്ടിൽ വച്ച് നടത്തും. പൊതുയോഗം ആലപ്പുഴ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു ഉഘാടനം ചെയ്യും. യോഗത്തിൽ പ്രസിഡന്റ് എം.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. യുവസംവിധായകൻ ഷാഹികബീർ ,റിട്ട.പൊലീസ് കമാൻഡന്റ് ഐവാൻ രത്തിനം എന്നിവർ സംസാരിക്കും.