cvc-xdv

അരൂർ : അരൂർ -തുറവൂർ ഉയരപ്പാതയ്ക്ക് കീഴെ പൂക്കച്ചവടം പൊടിപൊടിച്ചു. മുൻകാലങ്ങളിൽ റോഡിനിരുവശവും കച്ചവടസ്ഥാപനങ്ങൾക്ക് സമീപങ്ങളിലും ആയിരുന്നു കച്ചവടം. എന്നാൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലസൗകര്യങ്ങൾ ഇല്ലാതെ വന്നതോടെയാണ് പാതയ്ക്കടിയിൽ കച്ചവടക്കാർ നിരന്നത്.

ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ നിന്നും നിർമ്മാണ സാമഗ്രികൾ നീക്കം ചെയ്യതതും പൂവില്പനക്ക് എത്തിയവർക്ക് സഹായകമായി. ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉയരപ്പാതയ്ക്ക് കീഴെയായതിനാൽ കച്ചവടത്തെ ബാധിച്ചില്ല.