xfcgfxbfcx

ആലപ്പുഴ:റോട്ടറി ക്ലബ് ഒഫ് മാരാരി ബഡ്‌സ് സ്കൂളുകളുടെ ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് 150 ഓണ കിറ്റുകൾ വിതരണം ചെയ്തു . ഓണമധുരം 2025 എന്ന പേരിൽ റോട്ടറി സർവീസ് പ്രോജക്ടിൽ ഉൾപ്പെടുത്തി ആയിരുന്നു ഓണഭക്ഷ്യ വിഭവങ്ങളുടെ വിതരണം . ആദ്യ കിറ്റ് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥിക്ക് നൽകി കൊണ്ട്‌ റോട്ടറി ക്ലബ് ഒഫ് മാരാരിയുടെ പ്രസിഡന്റ് കെ.ജി ബിജു ഓണ മധുരം 2025 ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ശരണ്യാ സ്നേഹജൻ,ട്രഷറർ മനോജ് പണിക്കർ , ജോമോൻ ജോയ് ,റിപീഷ് പി.പിള്ള എന്നിവർ പങ്കെടുത്തു.