ghh

ഹരിപ്പാട്: എസ്. എൻ. ഡി. പി.യോഗം കാർത്തികപ്പള്ളി യൂണിയൻ വനിതാ സംഘത്തിന്റെയും വനിതാ സംഘം ശാഖ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഓണാഘോഷം യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, കൗൺസിൽ അംഗങ്ങളായ പൂപള്ളി മുരളി, പി.ശ്രീധരൻ, പി.എസ്. അശോക് കുമാർ, ദിനു വാലുപറമ്പിൽ, ഡി. ഷിബു, കെ.സുധീർ, വനിതാ സംഘം പ്രസിഡന്റ്‌ സുരബാല, വൈസ് പ്രസിഡന്റ്‌ അനിത അരവിന്ദ്, സെക്രട്ടറി ബിന്ദു ഷിബു, ട്രഷറർ സജിത രാജൻ, കേന്ദ്ര സമിതി അംഗം സലിം രാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജിത സനൽ, സുധ മുരളി, ജയലക്ഷ്മി, ശാന്ത ചെല്ലപ്പൻ, അനി ദത്തൻ, വിജി, ശശികല, അജിത കുമാരി, അഖില, ഉഷ ഗോപാലകൃഷ്ണൻ, രാധാമണി, മിനി ശിവൻ, മായ വിഷ്ണുദാസ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ ശരത് ചന്ദ്രൻ, സെക്രട്ടറി അനീഷ് ലാൽ, വൈസ് പ്രസിഡന്റ്‌ പ്രദീപ്‌,ജോയിന്റ് സെക്രട്ടറി അനന്തു, സൈബർ സേന ചെയർമാൻ ആകാശ് ശശികുമാർ, കൺവീനർ ദിൽ വാലു പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.