ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനിയിൽ രണ്ടു ദിവസമായി നടന്നുവരുന്ന മ്യുറൽ പെയിന്റിംഗ് പ്രദർശനം
മ്യുറൽ പെയിന്റിംഗ് ക്ലാസോടുകൂടി അവസാനിച്ചു.ഗ്രന്ഥശാല സെക്രട്ടറി എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മനോഹർ സമ്പത് സ്വാഗതവും, കെ.ശ്രീകുമാർ നന്ദിയും പറഞ്ഞു.റിട്ട. അദ്ധ്യാപകൻ എം.കെ.മോഹൻകുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു.മ്യുറൽ ചിത്രകാരൻ അനിൽകുമാർ ചിത്രകലയെ സംബന്ധിച്ച് ക്ലാസെടുത്തു.48 ചിത്രങ്ങൾ പ്രദർശനത്തിന് വച്ചഅനിൽകുമാർ, രാധാകൃഷ്ണൻ,ടി.സി.വത്സലാദേവി, സുധ ശ്രീകുമാർ, ശാന്തി ഉണ്ണികൃഷ്ണൻ എന്നിവരെ യോഗം
അഭിനന്ദിച്ചു.