sudheesh-win

മാന്നാർ: കടൽ കടന്ന പ്രണയത്തിന് മാന്നാർ കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ സാഫല്യം. മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുട്ടംപേരൂർ പുതുശ്ശേരത്ത് വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെയും സരസമ്മയുടെയും മകൻ സുധീഷും മ്യാൻമർ സ്വദേശി യൂസോ വിനിന്റേയും ഡ്യൂ.ക്യൂ ക്യൂവിന്റെയും മകൾ വിന്നിൻ്റെയും വിവാഹം ഇന്നലെ കുന്നത്തൂർ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ നടന്നു. സുധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേർ വിവാഹത്തിന് സാക്ഷികളായി. നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ദുബായ് മാരിയറ്റ് ഹോട്ടൽ ജീവനക്കാരനാണ് സുധീഷ്. വിൻ അക്വാർ ഹോട്ടൽ ജീവനക്കാരിയും. മ്യാൻമറിൽ ബിസിനസ് കുടുംബമാണ് വിന്നിന്റേത്. വിന്നിന്റെ മാതാപിതാക്കൾക്ക് കേരളത്തിൽ എത്തിച്ചേരുവാൻ കഴിഞ്ഞില്ല. മുതിർന്ന ഒരു സഹോദരനും ഉണ്ട്. ദുബായിൽ നടക്കുന്ന റിസപ്ഷനിൽ ഇവർ എത്തിച്ചേരുമെന്ന് ദമ്പതികൾ അറിയിച്ചു. വധൂവരന്മാർ പന്ത്രണ്ടാം തീയതി തിരികെ ദുബായിലേക്ക് പോകും.