vdcxvxc

മുഹമ്മ: മാരാരിക്കുളം സൗത്ത് പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മെരിറ്റ് അവാർഡും ഓണക്കോടി വിതരണവും കലാകാരന്മാരെ ആദരിക്കലും പരിപാടി ചാണ്ടി ഉമ്മൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് കെ. കെ. വിദ്യാധരൻ അധ്യക്ഷം വഹിച്ചു. കെ. വി. മേഘനാദൻ മുഖ്യപ്രഭാഷണം നടത്തി. അമ്പാടി മുരളി ഓണക്കോടി വിതരണം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി സി. ആർ. സുജി സ്വാഗതം പറഞ്ഞു . ചടങ്ങിൽ. അശോകൻ കാളാശ്ശേരി, ജി. ചന്ദ്രബാബു, ബി. അൻസൽ, സി.ഡി. അച്ചപ്പൻ,എസ്. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.കെ. പി. നടേശൻ നന്ദി പറഞ്ഞു .