മുഹമ്മ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് മണ്ണഞ്ചേരിയിൽ .
മണ്ണഞ്ചേരി കിഴക്കേ മഹല്ലിന്റെ നേതൃത്വത്തിൽ ല്ലിന് കീഴിലെ എട്ട് മസ്ജിദ് - മദ്റസ കേന്ദ്രങ്ങളിൽ രാവിലെ മദ്റസ വിദ്യാർത്ഥികളുടെ വർണ്ണാഭമായ നബിദിന സ്നേഹ സന്ദേശ റാലി നടക്കും. വൈകിട്ട് നാലിന്നബിദിന റാലിക്ക് ശേഷം മീലാദ് സമ്മേളനം മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് ഖത്വീബ് എ.എം. മീരാൻ ബാഖവി മേതല ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ അദ്ധ്യക്ഷത വഹിക്കും.
മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിന്റെ നേതൃത്വൽ മഹല്ലിന് കീഴിലെ ഒൻപത് മസ്ജിദ് - മദ്റസ കേന്ദ്രങ്ങളിൽ രാവിലെ മദ്റസ വിദ്യാർത്ഥികളുടെ വർണ്ണാഭമായ നബിദിന സ്നേഹ സന്ദേശ റാലി നടക്കും. വൈകിട്ട് നടക്കുന്ന നബിദിന സമ്മേളനം മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് ഖത്വീബ് യഅ്ഖൂബ് നിസാമി കൊല്ലം ഉദ്ഘാടനം ചെയ്യും. മഹല്ല് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബഷീർ ഇടത്തിണ്ണ അദ്ധ്യക്ഷത വഹിക്കും.
പൊന്നാട് മഹല്ലിന്റെ നേതൃത്വത്തിലും രാവിലെ മദ്റസ വിദ്യാർത്ഥികളുടെ വർണ്ണാഭമായ നബിദിന സ്നേഹ സന്ദേശ റാലി നടക്കും. തുടർന്ന് കേന്ദ്ര മസ്ജിദിലക്കം മൗലീദ് സംഗമങ്ങളും അന്നദാനവും മധുര വിതരണവും നടക്കും. വൈകിട്ട് നടക്കുന്ന സമ്മേളനം മഹല്ല് ഖത്വീബ് സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് എ. മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും.
വടക്കനാര്യാട് മഹല്ലിന്റെ നേതൃത്വത്തിൽ രാവിലെ എട്ടിന് മഹല്ല് യൂത്ത് വിങ്ങിൻ്ന്റെ നബിദിന സന്ദേശ സൈക്കിൽ റാലി നടക്കും തുടർന്ന് മൗലീദ് സംഗമവും അന്നദാന നടക്കും. വൈകിട്ട് നാലിന് മഹല്ല് കേന്ദ്രത്തിൽ നിന്നും ആരംഭിക്കുന്ന മീലാദ് റാലി. തുടർന്ന് നടക്കുന്ന നബിദിന സമ്മേളനം മഹല്ല് ഖത്വീബ് ഹാഫിള് നഹാസ് നഈമി പതിയാങ്കര ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിക്കും.