മുഹമ്മ: വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും സപ്താഹ യജ്ഞവു നാളെ തുടങ്ങി 14 ന് സമാപിക്കും. 6 ന് രാത്രി 7 ന് ഭദ്രദീപ പ്രകാശനം പി.പി.ചിത്തരഞ്ജൻ നിർവ്വഹിക്കും. തുടർന്ന് പ്രഭാഷണം, 7ന് സപ്താഹ യജ്ഞാരംഭം, രാത്രി 8 ന് സാന്ദ്ര നന്ദലയം ഭജൻസ്, 8 ന് രാവിലെ 11 മുതൽ 1 വരെ പ്രഭാഷണം, രാത്രി 8 ന് തിരുവാതിര, 9 ന് രാത്രി 8 ന് തിരുവാതിര, 8.15ന് വയലിൻ ഫ്യുഷൻ, 10ന് രാത്രി 8 ന് നൃത്തനൃത്യങ്ങൾ, 11 ന് ഉച്ചയ്ക്ക് 1 ന് സമുഹസദ്യ, രാത്രി 8 ന് വരമൊഴിപ്പാട്ട്, 12 ന് രാത്രി 8 ന് ഫ്യുഷൻ നൈറ്റ്, 13 ന് വൈ: 6.45 ന് സോപാന സംഗീതം, 8 ന് നൃത്യസന്ധ്യ, 14 ന് അഷ്ടമി രോഹിണി ഉത്സവം പുലർച്ചെ 5.30ന് പുല്ലാങ്കുഴൽ കച്ചേരി, രാവിലെ 8ന് ഹൃദയ ജപ ലഹരി, 10:30 ന് സോപാന സംഗീതം, 11 ന് കളഭാഭിഷേകം, 12 ന് ഭക്തിഗാനസുധ, 12.30 ന് അഷ്ടമി രോഹിണി സദ്യ, 2 ന് ഓട്ടൻതുള്ളൽ, 3 ന് കരോക്ക ഗാനമേള, 3.30ന് ഉറിയടിഘോഷയാത്ര, 5 ന് ഉറിയടി, രാത്രി 7 ന് ലയ വിസ്മയം, രാത്രി 12 ന് അഷ്ടമി രോഹിണി പൂജ.