ഹരിപ്പാട്: മാനിഷാദ കലാസാംസ്കാരിക സമിതിയുടെ വാർഷികവും, ഓണാഘോഷവും നാളെ ഹരിപ്പാട് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ (എം.ടി. നഗറിൽ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 ന് രക്ഷാധികാരി എം.ബാലൻ പതാക ഉയർത്തും. തുടർന്ന് കുട്ടികൾക്കായുള വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് 6.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ ഹരി കെ ഹരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ ജി.രാധാകൃഷ്ണൻ സ്വാഗതം പറയും. 2025ലെ മാനിഷാദ പുരസ്കാരം ലഭിച്ച അയ്യപ്പൻ കൈപ്പള്ളിക്ക് പ 11111 രൂപയും പ്രശസ്തിപത്രവും എം.എൽ എ സമ്മാനിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തി കളെ മുനിസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ആദരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ജി.രാധാകൃഷ്ണൻ , ജനറൽ കൺവീനർഹരി കെ.ഹരിപ്പാട്, ട്രഷറർ ആർ.മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.