ചേർത്തല:ശാവേശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് കൊടിയേറി 14ന് ജന്മാഷ്ടമി ആറാട്ട് മഹോത്സവത്തോടെ സമാപിക്കും. ഇന്ന് വൈകിട്ട് 4ന് കൊടിക്കയർ വരവ്, 6.30നും 7നും മദ്ധ്യേ ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 7.30ന് വാരനാട് ആയൂർകെയർ ഉടമ ഡോ.അശ്വിൻ ശങ്കർ സപ്താഹ യജ്ഞത്തിന് ദീപം തെളിക്കും.ചെങ്ങറ സോമനാണ് യജ്ഞാചാര്യൻ. 7ന് വൈകിട്ട് 7.30ന് ഫ്യൂഷൻ തിരുവാതിര. 9ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന,7.30ന് തിരുവാതിര. 10ന് രാവിലെ 11.30ന് രുക്മിണി സ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ,7.30ന് തിരുവാതിര, 12ന് രാവിലെ 10ന് സ്വർഗാരോഹണം,ഉച്ചയ്ക്ക് 12ന് അവഭൃഥസ്നാനം,വൈകിട്ട് 7.30ന് ഭജൻസ് സന്ധ്യ.13ന് പള്ളിവേട്ട മഹോത്സവം,രാവിലെ 9നും വൈകിട്ട് 4നും കാഴ്ചശ്രീബലി,രാത്രി 8ന് വയലാർ ഗാനസ്മൃതി,10.30ന് പള്ളിവേട്ട. 14ന് ആറാട്ട് മഹോത്സവം, രാവിലെ 8 മുതൽ 11വരെ ജന്മാഷ്ടമി ദർശനവും അഷ്ടമി നെയ് വിളക്കും,9ന് ചാക്യാർകൂത്ത്,10.30ന് ഉറിയടി ആൻഡ് ഡാൻസ്,ഉച്ചയ്ക്ക് 2.30ന് ആറാട്ട് പുറപ്പാട്,വൈകിട്ട് 7ന് ആറാട്ട് വരവ്,രാത്രി 8ന് കരോക്കെ ഗാനമേള,10.30ന് ആറാട്ട് എതിരേൽപ്പ്,12ന് ജന്മാഷ്ടമി പൂജ.