ആലപ്പുഴ:സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റി നാളെ അയ്യങ്കാളി ജയന്തി അവിട്ടം ആഘോഷിക്കും. തെക്കനാര്യാട് പുതുവൽ കരയോഗത്തിൽ ജില്ല പ്രസിഡന്റ് സുരേഷ് സഹദേവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ .ശ്രീധരൻഅദ്ധ്യക്ഷനാകും. ജില്ല സെക്രട്ടറി കെ സുരേഷ്കുമാർ ജന്മദിന സന്ദേശം നൽകും.