ചേർത്തല: ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷങ്ങൾ ഇന്ന് ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കും.ചേർത്തല,കണിച്ചുകുളങ്ങര യൂണിയനുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.ചേർത്തല യൂണിയൻ അതിർത്തിയിൽ തോരണങ്ങളും കമാനങ്ങളും ഒരുങ്ങി.യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു. ചേർത്തല നഗരവും മഞ്ഞക്കൊടികളാൽ നിറഞ്ഞു. ചേർത്തല യൂണിയൻ മൈതാനിയിൽ ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിക്കും.യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ജയന്തി സന്ദേശം നൽകും.മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിംഗ് ചെയർമാൻ റിട്ട.ജസ്റ്റിസ് പി.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻകുമാർ മുഖ്യാതിഥിയാകും.സ്കോളർഷിപ്പ് വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവനും,പ്രതിഭകളെ ആദരിക്കൽ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദും നിർവഹിക്കും.യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സംഘടനാ സന്ദേശം നൽകും. സംസ്ഥാന കാർഷിക വികസന ബാങ്ക് ചെയർമാൻ സി.കെ.ഷാജിമോഹൻ മംഗല്യനിധി വിതരണം നടത്തും.മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,ബി.ജെ.പി വടക്കൻ മേഖല ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ്,ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ്,യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം,മേഖല കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,ആർ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. കൺവീനർ പി.ഡി.ഗഗാറിൻ സ്വാഗതവും വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ അഞ്ജലി നന്ദിയും പറയും.

പാണാവള്ളി മേഖലയിൽ

പാണാവള്ളി മേഖലയിൽ വൈകിട്ട് 5ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖല ചെയർമാൻ കെ.എൽ.അശോകൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ഘോഷയാത്ര ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഡി.ജി.പി റവാഡ ചന്ദ്രശേഖർ പ്രതിഭാ പുരസ്ക്കാരം വിതരണം ചെയ്യും. എം.എൽ.എ ചാണ്ടി ഉമ്മൻ ജയന്തിസന്ദേശം നൽകും. ദലീമ ജോജോ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.സ്കോളർഷിപ്പ് വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. മേഖല കൺവീനർ ബിജുദാസ് സംഘടനാ സന്ദേശവും,യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഗുരു സന്ദേശവും നടത്തും. ആർ.ഡി.സി ചെയർമാൻ വി.എൻ.ബാബു മംഗല്യനിധി വിതരണം ചെയ്യും.മേഖല കമ്മിറ്റി അംഗങ്ങളായ പി.പി.ദിനദേവൻ,പി.വിനോദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ,പഞ്ചായത്ത് അംഗം ബേബി ചാക്കോ,യൂത്ത്മൂവ്മെന്റ് മേഖല സെക്രട്ടറി ആർ.ദേവദാസ്,വനിതാസംഘം മേഖല സെക്രട്ടറി രേണുക മനോഹരൻ എന്നിവർ സംസാരിക്കും. യോഗം കൗൺസിലർ പി.ടി.മന്മഥൻ സ്വാഗതവും വൈസ് ചെയർമാൻ ടി.ഡി.പ്രകാശൻ നന്ദിയും പറയും.

അരൂർ മേഖലയിൽ

അരൂർ മേഖലയിൽ ജയന്തി ദിനമായ ഇന്ന് രാവിലെ 8.30ന് വർണ്ണാഭമായ ജയന്തി റാലി തുറവൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ചാവടി ഗുരുമന്ദിരത്തിലൂടെ നാലുകുളങ്ങര ശ്രീമഹാദേവി ക്ഷേത്ര ഗുരു സന്നിധിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.മേഖല ചെയർമാൻ വി.പി.തൃദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് ജയന്തിദിന സന്ദേശം നൽകും.കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു സ്കോളർപ്പിപ്പ് വിതരണവും, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ.രവി പ്രതിഭകളെ ആദരിക്കലും നടത്തും. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. നാലുകുളങ്ങര ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ മംഗല്യനിധി വിതരണം നടത്തും. ബി.ജെ.പി വടക്കൻ മേഖല ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് കർഷകരെ ആദരിക്കും. സിനി ആർട്ടിസ്റ്റ് ദിനേശ് പ്രഭാകർ മുഖ്യാതിഥിയാകും.മേഖല വൈസ് ചെയർമാൻ വി.എ.സിദ്ധാർത്ഥൻ,മേഖല കമ്മിറ്റി അംഗങ്ങളായ ടി.സത്യൻ,ആർ.അജയൻ,പ്രോഗ്രാം കോ–ഓർഡിനേറ്റർ കെ.ജി.കുഞ്ഞിക്കുട്ടൻ,ദിലീപ് കണ്ണാടൻ,രാജുക്കുട്ടൻ,അശോകൻ തന്ത്രി,മഞ്ജു ബോസ്,എൻ.പ്രകാശൻ,സി.പി.അനീഷ്കുമാർ,ബാലേഷ് കൃഷ്ണ എന്നിവർ സംസാരിക്കും.മേഖല കൺവീനർ ടി.അനിയപ്പൻ സ്വാഗതവും വൈസ് ചെയർമാൻ എൻ.ആർ.തിലകൻ നന്ദിയും പറയും.