
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6334-ാം നമ്പർ ഡോ. പൽപ്പു മെമ്മോറിയൽ ചെട്ടികാട് വടക്ക് ശാഖയിലെ അംഗങ്ങൾ, മറ്റ് സമുദായങ്ങളിലെ കിടപ്പുരോഗികൾ, നിർദ്ധനർ എന്നിവർക്ക് എല്ലാവർഷവും തിരുവോണദിനത്തിൽ നൽകുന്ന ധനസഹായം ഭവന സന്ദർശനം നടത്തി വിതരണം ചെയ്തു. ഭാവന സന്ദർശനത്തിന് ശാഖാ യോഗം പ്രസിഡന്റ് വി.എം. സാലി രാജൻ, വൈസ് പ്രസിഡന്റ് സിന്ധു പ്രശാന്ത്, സെക്രട്ടറി വി.ആർ. ശുഭപാലൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.പി. അരവിന്ദാക്ഷൻ, എക്സിക്യുട്ടീവ് അംഗങ്ങളായ കെ.കെ. ഷാജി, വി.കെ. രംഗൻ, വി.പി. പ്രശാന്ത്, ആർ. സുനിൽകുമാർ, വത്സല സുരേന്ദ്രൻ ലാൽ, വി.സി. പ്രകാശൻ, സുരേന്ദ്രൻ (അക്കച്ചൻ), കുടുംബയൂണിറ്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.