mermaid

ആലപ്പുഴ: കോടതിപ്പാലത്തിന് സമീപത്തെ മത്സ്യകന്യകയുടെ ശില്പം മാറ്റുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒഴിയുന്നില്ല. നിർമ്മാണപ്രവർത്തനങ്ങൾക്ക് ശില്പം തടസവുമാണ്. ഇത്

ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ ചെലവാകുമെന്ന് കോടതിപ്പാലത്തിന്റെ നവീകരണ ചുമതലയുള്ള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറയുന്നു.

എന്നാൽ പുതിയത് നിർമ്മിച്ചെടുക്കാൻ 18 ലക്ഷം രൂപ മതി. ഇതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം. അന്തിമ തീരുമാനമെടുക്കുന്നതിന് കേരള റോ‌ഡ് ഫണ്ട് ബോർഡ് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം തീരുമാനമെടുക്കും.

35 ലക്ഷം രൂപ മുടക്കി ശില്പം ഇവിടുന്ന നീക്കം ചെയ്യാൻ തീരുമാനിച്ചാലും ഇത് പൊട്ടാതെ മാറ്റാനാകുമോ എന്ന കാര്യത്തിൽ സംശയമാണെന്നും അധികൃതർ പറയുന്നു.

ശില്പം മാറ്രിയില്ലെങ്കിൽ നി‌ർമ്മാണം വൈകും

 കോടതിപ്പാലത്തിന്റെ വടക്കേക്കരയിലാണ് ഇപ്പോൾ പൈലിംഗ് ജോലികൾ നടക്കുന്നത്

 മത്സ്യകന്യകയുടെ ശില്പം നിൽക്കുന്ന ഭാഗത്ത് രണ്ട് പൈലിംഗ് പോയിന്റുകളുണ്ട്

 ശില്പം മാറ്റിയാൽ മാത്രമേ വടക്കേക്കരയിലെ പൈലിംഗ് ജോലികൾ പൂർത്തിയാക്കാൻ കഴിയൂ
 ഇല്ലെങ്കിൽ വടക്കേക്കരയിലെ പൈലിംഗ് പൂർത്തിയാക്കാതെ തെക്കേകരയിലെ നിർമ്മാണം ആരംഭിക്കേണ്ടിവരും.

മത്സ്യകന്യക

സ്ഥാപിച്ചത്: 1993

ശിൽപി: കണിയാപുരം വിജയകുമാർ

ഭാരം: 50ടൺ

ശില്പം മാറ്റാതെ മുകളിലേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാനാവില്ല. ഗർഡറുകൾ സ്ഥാപിക്കുന്നതിന് അടക്കം ഇത് തടസമാകും

- അധികൃതർ