
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിനെട്ടാമത് വർഷവും ഓണസദ്യ ഒരുക്കി സേവാഭാരതി .തിരുവോണ നാളിലാണ് ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൂവായിരത്തിൽ അധികം പേർക്ക് ഓണസദ്യ വിളമ്പിയത് .ദിവസവും രണ്ടു നേരം അന്നദാനം ,ആംബുലൻസ് സർവ്വീസ് ,വസ്ത്രദാനം ,പാലിയേറ്റീവ് കെയർ ,ചിതാഗ്നി എന്നിവയും സേവാഭാരതി യുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട് . ലഫ്റ്റനന്റ് കേണൽ ഋഷിരാജലക്ഷ്മി ഓണസദ്യ
ഉദ്ഘാടനം ചെയ്തു . ഓണസദ്യ സമർപ്പണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ നിർവ്വഹിച്ചു . ജില്ലാ സംഘ ചാലക് കേണൽ (റിട്ട.) എൻ .എസ് .രാം മോഹൻ ഓണക്കോടി വിതരണം നടത്തി . സേവാഭാരതി അമ്പലപ്പുഴ യൂണിറ്റ് പ്രസിഡന്റ് എം .മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സേവാപ്രമുഖ് യു .ഷിജോ ,ദേശീയ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എ .അനീഷ് ,സെക്രട്ടറി പി.ശ്രീജിത്ത് ,തുടങ്ങിയവർ സംസാരിച്ചു .ജനറൽ കൺവീനർ ആർ .യു.സതീഷ് ബാബു സ്വാഗതവും യൂണിറ്റ് ട്രഷറർ കെ .ജി .ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു .