
ആലപ്പുഴ: ഉത്സവബത്ത ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ബസ് സ്റ്റേഷനിൽ പ്രകടനവും ധർണയും നടത്തി.
ധർണ ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി, ട്രഷറർ എം.പി. പ്രസന്നൻ, എ. ബഷീർ കുട്ടി, കെ.ജെ. ആന്റണി, കെ.എം. സിദ്ധാർത്ഥൻ, ടി.സി. ശാന്തി ലാൽ, എ.എസ്. പത്മകുമാരി, എം. പുഷ്പാംഗദൻ, എം.ജെ. സ്റ്റീഫൻ, പി.കെ.നാണപ്പൻ, എസ്. അജയകുമാർ, എസ്. സുരേന്ദ്രൻ, എ.ജി. പ്രദീപ്, കെ.ടി. മാത്യു എന്നവർ സംസാരിച്ചു.