
അമ്പലപ്പുഴ: മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാമത് ജന്മദിനത്തിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖലാ ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. നീർക്കുന്നം ഇജാബ മസ്ജിദ് അങ്കണത്തിൽ നിന്ന് ആരംഭിച്ച നബിദിന റാലിയിൽ അസോസിയേഷന് കീഴിലെ 12 മഹല്ലുകളിൽ നിന്നുള്ള നാൽപ്പതോളം മസ്ജിദ് കളിൽ നിന്നായി മൂവായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു. നബിദിന സമ്മേളനം എച്ച് .സലാം എം. എൽ എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഭക്ഷിണ മേഖല ജമാഅത്ത് അസോ. പ്രസിഡന്റ് സി.എ സലിം ചക്കിട്ടപ്പറമ്പിൽ അദ്ധ്യക്ഷനായി. ചീഫ് ഇമാം ശുറഹ്ബീൽ സഖാഫി പ്രാർഥന നടത്തി. പി.കെ. മുഹമ്മദ് ബാദുഷ സഖാഫി ആമുഖ പ്രഭാഷണം നടത്തി.