
മുഹമ്മ : മുഹമ്മ കായിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം പച്ചക്കറിച്ചന്ത മുൻ ബാങ്ക് പ്രസിഡന്റ് കെ.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു ബാങ്ക് സെക്രട്ടറി ജയ സി. പി. സ്വാഗതം പറഞ്ഞു. ബോർഡ് മെമ്പർമാരായ വി. കെ. സദാനന്ദൻ. പി. എ. കൃഷ്ണപ്പൻ, എസ്. ബാബു, തോമസ് മാത്യു, അരുൺ ബാബു, ബിജു എസ് പിള്ള എന്നിവർ പ്രസംഗിച്ചു.