
മുഹമ്മ: ഓണമാഘോഷിച്ച് കഞ്ഞിക്കുഴിയിലെ അങ്കണവാടി കുഞ്ഞുങ്ങളും .
വിഭവ സമ്യദ്ധമായ ഓണ സദ്യയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലെ 39ാം നമ്പർ അങ്കണവാടിയിൽ ഒരുക്കിയത്.
ഓണാഘോഷ പരിപാടികൾ കഞ്ഞിക്കുഴിയിലെ മുതിർന്ന കർഷകൻ ജി. ഉദയപ്പൻ ഉദ്ഘാടനം ചെയ്തു.
വാർഡംഗവും പഞ്ചായത്തു വൈസ് പ്രസിസന്റുമായ അഡ്വ എം. സന്തോഷ് കുമാർ , കൃഷി ഓഫീസർ റോസ്മി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാക്കളടക്കം നിരവധി പേരാണ് ഓണാഘോഷ പരിപാടികൾക്ക് എത്തിച്ചേർന്നത്.