s

മുഹമ്മ : കാവുങ്കൽ ഗ്രാമീണയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഹമ്മ മാവിൻചുവട് ജംഗഷനിൽ നിന്ന് മാരത്തോൺ സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു ക്ലബ് രക്ഷാധികാരി എം.എം.ജോഷി പതാക ഉയർത്തി. സാംസ്‌കാരികസമ്മേളനം കവി രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് കൊല്ലംപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി സോജുമോൻ സ്വാഗതം പറഞ്ഞു. കോമഡി താരം വൈക്കം ഭാസി മുഖ്യാതിഥിയായി. വനിതാ ഫുട്‌ബാൾ മത്സരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് ഉദ്ഘാടനം ചെയ്തു.