
അമ്പലപ്പുഴ: വർഷ കരാട്ടേ സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്സിന്റെ പതിനഞ്ചാം വാർഷികവും ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. കരാട്ടെ സ്‌കൂൾ പ്രസിഡന്റ് സി.രാധാകൃഷ്ണൻ അധ്യക്ഷനായി. മണ്ണഞ്ചേരി സി.ഐ ടോൾസൺ ജോസഫ് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും കേരള കരാട്ടെ അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖര പണിക്കർ ഐ.ഡി കാർഡ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം വേണുലാൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കേരള സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻ നയൻ എസിനെ തൃക്കുന്നപ്പുഴ എസ്.ഐ ജി ബൈജു അനുമോദിച്ചു.