
ആലപ്പുഴ: കൂട്ടുകുടുംബങ്ങൾ മാറി അണുകുടുംബം ആയതോടെ സമൂഹത്തിൽ അരാജകത്വം ഉടലെടുത്തതായി എച്ച്.സലാം എം.എൽ.എ പറഞ്ഞു.
സെൻകുഞ്ഞ് കുടുംബയോഗവും മെറിറ്റ് ഈവനിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രസിഡന്റ് ഒ.എം ഖാൻ അധ്യക്ഷത വഹിച്ചു. ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം നസീർ മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. എ.എ റസാഖ് ആമുഖ പ്രസംഗം നടത്തി. എ.എം നൗഫൽ, എ.ആർ ഫൈസൽ, സുഹൈൽ നൈന എന്നിവർ പ്രസംഗിച്ചു. എ.എം ഷംസുദീൻ സ്വാഗതവും ഷുഹൈബ് അബ്ദുള്ള നന്ദിയും പറഞ്ഞു.