1

കുട്ടനാട് : പുളിങ്കുന്ന് പുനർജനി പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസൺട്രേറ്ററും കിടപ്പ് രോഗിക്കൾക്കായ് ഓണസമ്മാനവും വിതരണം ചെയ്തു. സി. പി. എം ഏരിയാ സെക്രട്ടറി സി. പി ബീവൻ ഓക്സിജൻ കോൺസൺട്രേറ്റർ ആശുപത്രി സൂപ്രണ്ട് ഡോ. അനുപമയ്ക്ക് കൈമാറി.

സെക്രട്ടറി ജോബി, പാലിയേറ്റിവ് കെയർ ഏരിയാ കമ്മറ്റിയംഗം പി സി ഫ്രാൻസീസ് , പുളിങ്കുന്ന് യൂണിറ്റ് സെക്രട്ടറി അഡ്വ.പ്രീതി സജി, ഡിവിഷൻ അംഗം ആശ ദാസ്, ജോസഫ് തോമസ്, പി.കെ പൊന്നപ്പൻ, പ്രിയ അനിൽ എന്നിവർ പങ്കെടുത്തു.