കുട്ടനാട്: എസ്.എൻ ഡി.പിയോഗം 372ാം നമ്പർ കുന്നങ്കരി ശാഖായോഗം നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന,​ ഗുരുദേവകൃതികൾ പാരായണം തുടങ്ങിയ ചടങ്ങുകളോടെ 171ാമത് ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 8.30ന് ചതയദിന ഘോഷയാത്ര. 9.30ന് ചതയവ്രതസംഗമം. ചതയദിന സമ്മേളനവും സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ നിർവഹിക്കും. ശാഖായോഗം ആക്ടിംഗ് പ്രസിഡന്റ് കെ.ബി മോഹനൻ അദ്ധ്യക്ഷനും യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ടി.എസ് പ്രദീപ് കുമാർ മുഖ്യാതിഥിയുമാകും. നിയുക്ത യൂണിയൻ കമ്മിറ്റിയംഗം പ്രഭാസ് കൊച്ചുകളം, എസ്.എൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വൈസ് പ്രസിഡന്റ്

കെ.പി സുകുമാരൻ, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് രമ്യാസന്തോഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രണവ് പ്രസാദ്, ബാലജനയോഗം യൂണിറ്റ് പ്രസിഡന്റ് അഞ്ജന അനിൽകുമാർ എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി റെജി കരുമാലിൽ സ്വാഗതവും ശാഖായോഗം മാനേജിംഗ് കമ്മിറ്റിയംഗം ടി.വി ബിജു നന്ദിയും പറയും.