കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 3909ാംനമ്പർ ശാഖായോഗം മാമ്പുഴക്കരി സ്വാമിസത്യവ്രത സ്മാരകമന്ദിരം നേതൃത്വത്തിൽ ഇന്ന് വിവിധ ചടങ്ങുകളോടെ 171ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷിക്കും. രാവിലെ 9.30ന് മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ക്ഷനിൽ നിന്ന് ഘോഷയാത്ര. 10.30ന് മഹാഗുരുവിന്റെ ആത്മിയതയും ഭൗതികതയും എന്ന വിഷയത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം പി.ബി ദിലീപിന്റെ പ്രഭാഷണം. തുടർന്ന് കുട്ടനാട് യൂണിയൻ വക തിരുനാൾ വിദ്യാഭ്യാസ സ്കോളർഷിപ്പും, ശാഖായോഗം സ്കോളർഷിപ്പും വിതരണം ചെയ്യും. 1.30ന് ഗുരുപൂജ തുടർന്ന് മഹാപ്രസാദമൂട്ട്. 3ന് ചതയദിനാഘോഷ പരിപാടികൾ.