
കുട്ടനാട്: ലഹരിമാഫിയ സംഘം ചേർന്ന് ബി.ജെ.പി കൈനകരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുനീഷ് പ്രക്കോലിത്രയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൈനകരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കടവിൽ ചേർന്ന പ്രതിഷേധം കർഷകമോർച്ച മുൻ ഉപാദ്ധ്യക്ഷൻ എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എൽ ലെജുമോൻ അദ്ധ്യക്ഷനായി. പി.പി മനോജ്, ആർ.സുരേഷ്, സജീവ് രാജേന്ദ്രൻ, പി.സി മനോജ്, ജയപ്രകാശ്, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.