ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കാനം രാജേന്ദ്രൻ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെന്റ് ഇന്ന് നടക്കും. പാതിരപ്പള്ളി ഉദയാ ഗ്രൗണ്ടിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്‌മോൻ, സനൂപ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ പ്രധാനപ്പെട്ട പത്ത് ടീമുകൾ മത്സരിക്കും. പൂൾ-എ, പൂൾ-ബി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.15ന് എം.സി.സി മണ്ണഞ്ചേരിയും കോബ്രാസ് ബിയും ഏറ്റുമുട്ടും. തുടർന്ന് 8.15ന് ആർഷ് ആലപ്പിയും കൊമ്പൻസും തമ്മിലുള്ള മത്സരം നടക്കും. 9ന് എസ്യആർയടി ടീമും ഭാവന ടീമും തമ്മിലുള്ള മത്സരം നടക്കും. പൂൾ ബിയിൽ രാവിലെ 10ന് കോബ്രാ ടീമും എം.ടി ബോയിസ് ടീം മത്സരിക്കും. 11ന് സ്പാർട്ടൻസ് ടീമും സിറ്റി കിംഗും തമ്മിലുള്ള മത്സരം അരങ്ങേറും. വിജയികൾക്കുള്ള സമ്മാനദാനം 11ന് ആലപ്പുഴ ബീച്ചിൽ (അതുൽകുമാർ അഞ്ജാൻ നഗറിൽ) വിതരണം ചെയ്യും.