ആലപ്പുഴ: പോള- ചാത്തനാട് ശ്രീ ഗുരുദേവാദർശ പ്രചാരണ സംഘത്തിന്റ അഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ എട്ടിന് വായനശാല നഗറിൽ പ്രസിഡന്റ് കെ.ബി.സാധുജൻ പീത പതാക ഉയർത്തും. തുടുർന്ന് ഗുരുദേവകീർത്തനം, ഭജന, ഉച്ചക്ക് ശേഷം ചതയ ദിനഘോഷയാത്ര എന്നിവ നടക്കും.