czdxvfxzsgv

ആലപ്പുഴ: മഹാത്മ അയ്യങ്കാളിയുടെ 162 - ാം ജയന്തിയുടെ ഭാഗമായി കെ.പി.എം.എസ്

കുട്ടനാട് യൂണിയൻ സംഘടിപ്പിച്ച അവിട്ടദിനാഘോഷം കിടങ്ങറ മുട്ടാർ ജംഗ്ഷനിൽ മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകളിലെ നൂറ് കണക്കിന് അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര രാമങ്കരിയിൽ നിന്നാരംഭിച്ച് സമ്മേളന നഗറിൽ സമാപിച്ചു. കെ.പി.എം.എസ് കുട്ടനാട് യൂണിയൻ പ്രസിഡന്റ് ഷൈനി സത്യൻ അധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേണുഗോപാൽ, രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജുമോൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി. വി മനോഹരൻ, യൂണിയൻ ഖജാൻജി എ. സുഗതൻ, സെക്രട്ടറി ടി.ആർ അനിയൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.