മാവേലിക്കര : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വെട്ടിയാർ ഹിദായത്തുൽ ഇസ്‌ലാം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടത്തി. ജമാഅത്ത് ചീഫ് ഇമാം ഷഫീഖ് മനാരി അൽഖാസിമി, അസിസ്റ്റൻറ് ഇമാം നജീം അസ്‌ലമി, ജമാഅത്ത് പ്രസിഡന്റ് അമീർ അലി, സെക്രട്ടറി എം ഷിജി, നൗഷാദ് മാങ്കാംകുഴി, അഡ്വ.പി.ഷാജഹാൻ, എച്ച്.അമീറലി, ഷാജഹാൻ, റജീബ്, മുഹമ്മദ് അലി, പി.എച്ച് സലീം, എച്ച്.ഇബ്രാഹീംകുട്ടി, എം.ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ അന്നദാനം, മൗലിദ് പാരായണം എന്നിവയും നടന്നു.