
ചാരുംമൂട്: അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ 1500 -ാമത് ജന്മദിനം ഇസ്ലാം മത വിശ്വാസികൾ നാടെങ്ങും ആഘോഷപൂർവ്വം കൊണ്ടാടി. ജമാഅത്ത് പ്രസിഡന്റ് സജീവ് പൈനുംമൂട്ടിൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് ഭാരാവാഹികളായ സജീവ് റാവുത്തർ, ശറഫുദീൻ അലി ബൈത്ത്, ജെ.ശരീഫ്, ചീഫ് ഇമാം അൻവർ മന്നാന്നി, അസി. ഇമാം അർശുദീൻ ജലാലി, കമ്മിറ്റിയംഗ ങ്ങളായ ഷറഫുദീൻ . എ.ബൈജു, ഷാജി മക്കനാവിൽ ,ഐ ഷഫീക്ക്, അനീഷ് , ഹബീസ് ഹബീബ്, സമീർ, സുബൈർ താജുദീൻ, ഹക്കിം ഷാ, സൈനുദീൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ചീഫ് ഇമാം ഹസീബ് അഹമ്മദ് ബാഖവി, പ്രസിഡന്റ് സജീബ്ഖാൻ, സെക്രട്ടറി എം.ഷാജി, വൈസ് പ്രസിഡന്റ് മജീദ്, ജോ. സെക്രട്ടറി സൈനുദ്ധീൻ, അസി. ഇമാം നിജാമുദീൻ മൗലവി എന്നിവർ നേതൃത്വം നൽകി. ചുനക്കര തെക്ക് - വടക്ക്,നൂറനാട് , കടുവിനാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും നബിദിന റാലി നടന്നു.