ambala

അമ്പലപ്പുഴ: കെ.പി.എം.എസ് അമ്പലപ്പുഴ യുണിയന്റെ നേതൃത്വത്തിൽ 162-ാമത് അയ്യൻകാളി ജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ മധു കാട്ടിൽച്ചിറ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം കെ. മനോജ് കുമാർ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.ഉഷാകുമാരി, യൂണിയൻ ട്രഷറർ രാജേശ്വരി സത്യൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ ജെ.വിനോദ് സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമായി നൂറുകണക്കിന് പേർ പങ്കെടുത്ത വർണ്ണ ശമ്പളമായ ഘോഷയാത്രയും നടന്നു.