ആലപ്പുഴ: കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എസ് അരുൺകുമാറിന്റെ വാദത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി. കല്ലുമലയിൽ റെയിൽവേ ലൈനിന് കുറുകെ ജൽജീവൻ പദ്ധതിയ്ക്കായി സ്റ്റീൽ ആർച്ച് സ്ഥാപിച്ചപ്പോഴുണ്ടായതുപോലെ റെയിൽവേ മേൽപ്പാലത്തിനും എം.എൽ.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താക്കുറിപ്പിൽ ആരോപിച്ചു.കല്ലുമല മേൽപ്പാലത്തിന് ആദ്യഘട്ടത്തിൽ 38.22 കോടിയുടെ സാമ്പത്തിക അനുമതി ലഭിച്ചെങ്കിലും ഡി.എസ്.ആർ, ജി.എസ്.ടി,, യൂട്ടിലിറ്റി ഷിഫ്റ്റ് ചിലവുകൾ അടക്കം പിന്നീടത് 48.33 കോടിയായി. പരിഷ്കരിച്ച ഡി.എസ്. ആർ ഇപ്പോൾ 50 കോടിയിലെത്തി.
റെയിൽവേ മേൽപ്പാലങ്ങളെ സംബന്ധിച്ചുള്ള വസ്തുതകൾ ഇതാണെന്നിരിക്കെ മുൻപ് ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലുമലയിലെ സ്റ്റീൽ ആർച്ചിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച എം.എൽ.എ അതേ നിലപാട് തന്നെ മേൽപ്പാലത്തിന്റെ വിഷയത്തിലും സ്വീകരിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.