
ആര്യാട് : ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥനാസമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്റെ 171-ാം മത് ജയന്തി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമിതിയുടെ പ്രസിഡന്റ് എൻ.ഹരിലാൽ ഗുരുമന്ദിരത്തിൽ പതാക ഉയർത്തി. പുഷ്പ്പാർച്ചനക്ക് ശേഷം നടന്ന ജയന്തി ആഘോഷ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചതയ പ്രാർത്ഥന അംഗങ്ങളെ ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ആദരിച്ചു. ചടങ്ങിൽ സിനിമോൾ ജോയ്,ആർ.മംഗളൻ,
സി.കെ.സുകുമാരപ്പണിക്കർ,കെ.പി.മോഹൻദാസ്, പി.ജയദേവ്, കെ.ആർ. ബാബു, പി. ശാന്തകുമാർ, വി.ആർ. ഹരിലാൽ, എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് സമിതി സെക്രട്ടറി എം.എസ്.ബാബു സ്വാഗതവും സമിതി ട്രഷറർ കെ.എം.അരുൾ നന്ദിയും പറഞ്ഞു.