ആലപ്പുഴ: ആദിവാസി ഊരുകളും ഉൾനാടൻ ഗ്രാമങ്ങളുമുൾപ്പെടെ റോഡ് കണക്ടിവിറ്റിയില്ലാത്ത മേഖലകളിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ഗോത്രകാര്യ മന്ത്രാലയം ഇടപെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
പ്രധാനമന്ത്രി ജർമൻ പദ്ധതിയിലുൾപ്പെടുത്തി റോഡ് സൗകര്യം ഉറപ്പാക്കാനുള്ള തന്റെ നിരന്തര പരിശ്രമമാണ് ഇതിലൂടെ ഫലവത്തായതെന്ന് എം.പി വെളിപ്പെടുത്തി.വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ നിരവധി ആദിവാസി ആധിപത്യ വാസസ്ഥലങ്ങളും,വനപ്രദേശങ്ങളും കുന്നിൻ ചരിവുകളുമുൾപ്പെട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലും റോഡ് വിപുലപ്പെടുത്താൻ പദ്ധതി ഉപകരിക്കുമെന്ന് കൊടിക്കുന്നിൽ അറിയിച്ചു.