bjp

ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്നും അത് സമൂഹത്തിന്റെ താഴെ തട്ടിൽ വരെ എത്തിക്കുക എന്നതാണ് ഓരോ ബി.ജെ.പി പ്രവർത്തകന്റെയും കടമയെന്നും ബി.ജെ.പി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ പി. കെ. ബിനോയ് പറഞ്ഞു. ബി. ജെ. പി ആലപ്പുഴ നോർത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ.ടി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി മാരായ വിമൽ രവീന്ദ്രൻ, കെ.പി.പരീക്ഷിത്, സോണൽ സെക്രട്ടറി ജി.വിനോദ് കുമാർ, ജില്ലാ ഉപാദ്ധ്യക്ഷമാരായ ഗീത രാംദാസ്, ബിന്ദു വിനയകുമാർ, അഡ്വ.എൻ.എസ്.സന്ധ്യ, ജില്ലാ സെക്രട്ടറി സജി.പി. ദാസ്, സുമി ഷിബു, മണ്ഡലം പ്രസിഡന്റുമാരായ ആർ. കണ്ണൻ, അശ്വതി അറുമുഖം എന്നിവർ സംസാരിച്ചു.