
അമ്പലപ്പുഴ: 171-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾക്ക് ശോഭ പകർന്ന് വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ച് എസ്.എൻ.ഡി.പി യോഗം 244- ാംനമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖ.വൈകിട്ട് നടന്ന വർണാഭമായ ഘോഷയാത്രയിൽ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും അണിചേർന്നു. ചെയർമാൻ കെ.എം. രവീന്ദ്രനും കൺവീനർ പ്രദീപ് കുമാറും, പ്രോഗ്രാം കൺവീനർ ടി.കെ.ഷാജി തുടങ്ങിയവർ നേതൃതം നൽകി.