അമ്പലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ മരിച്ചു പോയവരെയും വർഷങ്ങളായി വാർഡുകളിൽ താമസമില്ലാത്തവരെയും നീക്കം ചെയ്യുന്നതിനും വാർഡ് മാറിയ വോട്ടുകൾ അതാത് വാർഡിലേക്ക് മാറ്റുന്നതിനും ആക്ഷേപം നൽകുകയും ഹിയറിങ്ങിന് പഞ്ചായത്തിൽ ഹാജരാകുകയും ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അമ്പലപ്പുഴ തെക്ക് മണ്ഡലം കമ്മിറ്റി കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി.ഇക്കര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എം. ബൈജു അധ്യക്ഷത വഹിച്ചു.