avittaghosham

മാന്നാർ: കെ.പി.എം.എസ് മാന്നാർ യുണിയന്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162-ാമത് ജയന്തിയും അവിട്ടാഘോഷവും നടത്തി. മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം പിന്നാക്ക വിഭാഗ കോർപറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സതീഷ് ശ്രീലയം, പ്രേമലത അശോക്, മധുപുഴയോരം, ശാന്തിനി ബാലകൃഷ്ണൻ, പി.വി ലത എന്നിവർ സംസാരിച്ചു. പരുമലയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് മാന്നാറിന്റഎവിവിധ ഇടങ്ങളിൽനൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളന നഗറിൽ സമാപിച്ചു.